കാസര്‍ഗോഡ് :സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി(19)യാണ് മരിച്ചത്.
ഒണ്‍ലൈനായി കാസര്‍ഗോഡ് അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് വരുത്തിച്ച് കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെവെച്ചാണ് മരണം സംഭവിച്ചത്.
ബന്ധുക്കള്‍ മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കി
അതേസമയം പെണ്‍കുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




