Section

malabari-logo-mobile

റേഷന്‍കട വഴിയുളള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍

HIGHLIGHTS : Food Minister GR Anil has said that kits will no longer be distributed through ration shops

റേഷന്‍കട വഴിയുളള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുനുണ്ടെന്നും മന്ത്രി അറിയിച്ചു.

ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത് ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യം ഉണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

പൊതുമാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് സപ്ലൈകോ വഴിയും കണ്‍സ്യൂമര്‍ഫെഡ് വഴിയും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് കഴിഞ്ഞ ആറുവര്‍ഷമായി 13 നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയില്‍ വില വര്‍ധിപ്പിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!