സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്, അല്ലു അര്‍ജുന്‍ നായകനായി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2.
എന്നാലിപ്പോള്‍ ചര്‍ച്ചയാകുന്ന വിഷയമാണ് അല്ലു അര്‍ജുന്റെ പ്രതിഫലം. നേരത്തെയുള്ള റിപ്പോര്‍ട്ട് പ്രകാരം താരം 125 കോടിയാകും പ്രതിഫലമായി വാങ്ങിക്കുക എന്നതായിരുന്നെങ്കിലും, ഇപ്പോള്‍ ദേശിയ മാധ്യമങ്ങള്‍ പുറത്തുവിടുന്നതനുസരിച്ച് തനിക്ക് പ്രതിഫലം വേണ്ട പകരം ചിത്രത്തിന്റെ റിലിസിന് ശേഷം നിര്‍മാതാക്കളുടെ ലാഭത്തിന്റെ 33 ശതമാനം മതിയെന്നാണ് അല്ലു അര്‍ജുന്റെ ഡിമാന്റ്.ചിത്രം 2024 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യാനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുന് അടുത്തിടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.



