ദോശയിലേക്കും ഇഡലിയിലേക്കും ഒരു ടൊമാറ്റോ ഫ്ലാക്സീഡ് ചട്ട്ണി….

ആവശ്യമായ ചേരുവകൾ*

തക്കാളി – 1വലുത് 
തേങ്ങ ചിരകിയത് – 1½ കപ്പ്
ഫ്ലാക്സീഡ് –  1 ടേബിൾസ്പൂൺ
എള്ള് – 1 ടേബിൾ സ്പൂൺ
നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ 
പഞ്ചസാര – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ 
കറിവേപ്പില – 6-7 
മുളക് പൊടി  – 1 ടീസ്പൂൺ 
വെജിറ്റബിൾ ഓയിൽ – 1 ടേബിൾസ്പൂൺ 
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തുറന്ന തീയിൽ തക്കാളി ചുട്ടെടുക്കുക, ശേഷം കടുക്, കറിവേപ്പില, വെജിറ്റബിൾ ഓയിൽ എന്നിവ ഒഴികെ എല്ലാം ഒരു ബ്ലെൻഡറിലേക്ക് ഇടുക. നല്ല മിനുസമാർന്ന പേസ്റ്റ് ആകുന്നത് വരെ നന്നായ് ബ്ലൻഡ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റുക.ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിക്കുക. ശേഷം കടുക് പൊട്ടിതുടങ്ങിയാൽ അത് ചട്നിയിലേക്കൊഴിച്ച് നന്നായി ഇളക്കുക.ശേഷം ഇഡലി, ദോശ എന്നിവയോടൊപ്പം കഴിക്കാം

Share news
error: Content is protected !!
Scroll to Top