Section

malabari-logo-mobile

മലവെള്ളപ്പാച്ചില്‍ വകവെക്കാതെ പാലത്തിങ്ങല്‍ പുഴയിലെ മാലിന്യങ്ങള്‍ നീക്കി യുവാക്കള്‍

HIGHLIGHTS : Youths remove waste from Palathingal river despite mountain floods

പരപ്പനങ്ങാടി : കഴിഞ്ഞ രണ്ട് തവണയും പരപ്പനങ്ങാടിയില്‍ വെള്ളപ്പൊക്കമുണ്ടാവാന്‍ പ്രധാനകാരണങ്ങളിലൊന്ന് കടലുണ്ടിപുഴയിലെ വെള്ളം ഒഴുകി കടലില്‍ പതിക്കുന്നതിന് ഉണ്ടായ തടസ്സങ്ങളായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് പരപ്പനങ്ങാടിയിലെ ഒരു കൂട്ടം യുവാക്കള്‍ നടത്തിയ ഇടപെടല്‍ ഏറെ മാതൃകാപരമായി.

പരപ്പനങ്ങാടി കടലുണ്ടി പുഴയിലുള്ള കീരനെല്ലൂര്‍ ന്യൂകട്ട് പാലത്തിന് കീഴില്‍ അടിഞ്ഞുകൂടിയ ഖലമാലിന്യങ്ങളാണ് നാല്‍പ്പതോളം വരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ നീക്കം ചെയ്തത്. ട്രോമോകെയര്‍, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍, വൈറ്റ് ഗാര്‍ഡ് വളന്റിയര്‍സ് ഏന്നിവരുടെ നേതൃത്വത്തിലായിരുന്നു മാലിന്യങ്ങള്‍ നീക്കിയത്. അത്യന്തം അപകടകരമായ ഇവിടെ അരയില്‍ വടം കെട്ടി തൂങ്ങിയാണ് കുത്തിയൊഴുകുന്ന പുഴയിലേക്ക് ഇവര്‍ ഇറങ്ങിയത്.

sameeksha-malabarinews

കഴിഞ്ഞ തവണ പ്രളയത്തില്‍ ഇവിടെ വലിയ മരത്തടികള്‍ അടിയുകയും വെളളം കടലിലേക്ക് പോകുന്നത് തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക ദൗത്യസേന എത്തിയാണ് ഇവിടെ നിന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!