സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1420: രോഗമുക്തര്‍ 1715 പേര്‍

തിരുവനന്തപുരം:  ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കിലേക്ക്. ആകെ 1420 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തനിരക്ക് കൂടിയാണ് ഇന്ന്. 1715 പേരാണ് ഇന്ന് രോഗമുക്തരായത്. ഇന്ന് സംസ്ഥാനത്ത് നാലു കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് സ്വദേശി സുലൈഖ (63), കൊല്ലം സ്വദേശി ചെല്ലപ്പന്‍ (60). ആലപ്പുഴ സ്വദേശി പുരുഷോത്തമന്‍(84) എന്നിവരാണ് മരിച്ചത്.
ഇന്ന് സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 92 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് എത്തിയ 60 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 108 പേര്‍ക്കും, 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍
അഞ്ചു ജില്ലകളില്‍ നൂറിന് മുകളിലാണ് പോസറ്റീവ് കേസുകള്‍.
തിരുവനന്തപുരം 485 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത 33 കേസുകളും ഇവിടെ റിപ്പോര്‍്ട്ട് ചെയ്തിട്ടുണ്ട്. 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു. രോഗബാധ നിയന്ത്രിക്കാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് 777 പേര്‍ രോഗമുക്തരായിട്ടുണ്ട്യ
കോഴിക്കോട് 173
ആലപ്പുഴ 169
മലപ്പുറം 114
എറണാകുളം 101
കാസര്‍കോട് 73
തൃശ്ശൂര്‍ 64
കണ്ണൂര്‍ 57
കൊല്ലം 41
ഇടുക്കി 41
പാലക്കാട് 39
പത്തനംതിട്ട 38
കോട്ടയം 15
വയനാട് 10
കരിപ്പൂര്‍ വിമാനാപകടത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം അത്ഭുതകരമായ വേഗതയിലാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top