നസീഫിന്റെ റാണ ബുള്ളറ്റ് ലേലത്തില്‍ പോയത് 333313 രൂപക്ക്

പരപ്പനങ്ങാടി:അഞ്ചപ്പുരയിലെ വെട്ടിയാട്ടില്‍ നസീഫ് റാണ പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് സംഭാവന നല്‍കിയ ബുള്ളറ്റ് പുത്തരിക്കലെ ഷാനവാസ് 333313 രൂപക്ക് ലേലത്തില്‍ വിളിച്ചെടുത്തു. വെളിയാഴ്ച രാത്രിയിലാണ് ലേലം നടന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ ഫൗണ്ടേഷന്‍ ഓഫീസ് പരിസരത്ത് എത്തിയിരുന്നു. ലേല തുക മുഴുവനായും പ്രളയ ദുരിതാശ്വാസ ഭക്ഷണ കിറ്റിലേക്ക് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത് അതിനിടക്കാണ് ചെട്ടിപ്പടിയിലെ ഏഴ് വയസുകാരന്‍ മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയമാകുന്ന വിവരം ലഭിച്ചത്. അതോടെ ഒരു ലക്ഷം പ്രളയ ദുരിതര്‍ക്കുള്ള ഭക്ഷണക്കിറ്റിലേക്കും ബാക്കി വരുന്ന തുക മുഴുവനായും ഈ കുട്ടിയുടെ ചികിത്സയിലേക്കും മാറ്റുവാന്‍ ഭാരവാഹികള്‍ തീരുമാനിച്ചു.

ബുള്ളറ്റിന്റെ ചാവിയും രേഖകളും ഫൗണ്ടേഷന്‍ രക്ഷാധികാരി എം എച്ച് ഷാനവാസിന് കൈമാറിയിരുന്നു.

തന്റെ ഏക സമ്പാദ്യമായ ബുള്ളറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിലേക്കായി കൈമാറിയ സദ്പ്രവര്‍ത്തി മലബാറി ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഫൗണ്ടേഷന്‍ ഓഫീസിലെത്തിയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഇരുവരെയും അഭിനന്ദിച്ചു.

ഈ ന്യൂജന്‍ പയ്യന്‍ പരപ്പനങ്ങാടിയുടെ അഭിമാനം; ആശിച്ച് വാങ്ങിയ ബുള്ളറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി

Share news
error: Content is protected !!
Scroll to Top