Section

malabari-logo-mobile

സ്‌കൂളുകളില്‍ സെപ്റ്റംബർ 12 വരെ ദുരിതാശ്വാസ സംഭവനകള്‍ ശേഖരിക്കാം

HIGHLIGHTS : പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ നിന്നുള്ള ധനസമാഹാരണം സെപ്റ്റം...

പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ നിന്നുള്ള ധനസമാഹാരണം സെപ്റ്റംബർ 11, 12 തിയ്യതികളില്‍ നടത്താമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ അറിയിച്ചു.

നേരത്തെ ഇത് സെപ്റ്റംബർ 11 പൂർത്തിയാക്കാനാണ് നിർദേശിച്ചിരുന്നത്. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം ഇന്ന് സ്‌കൂൾ അസംബ്ലിയിൽ വായിക്കണം.
ലഭിച്ച തുകയുടെ വിശദാംശങ്ങൾ നാളെ വൈകുന്നേരത്തിനകം സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകളും ‘സമ്പൂർണ’ പോർട്ടലിൽ രേഖപ്പെടുത്തണം.

sameeksha-malabarinews

വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള എസ്.ബി.ഐ.യുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. വിശദാംശങ്ങൾ www.education.kerala.gov.in ൽ ലഭ്യമാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!