താനൂരില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു;കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

താനൂര്‍: താനൂര്‍ ഒട്ടുംപുറം കടപ്പുറത്ത് വീട് പൂര്‍ണമായി കത്തിനശിച്ചു. ചേപ്പാന്‍കടവത്ത് ഉമ്മറിന്റെ വീടാണ് ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ കത്തിയമര്‍ന്നത്. വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് സംഭവം. ഉടന്‍ തന്നെ വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചെങ്കിലും ഓലമേഞ്ഞ വീട് പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു.

വീട് പണിക്കായി മത്സ്യത്തൊഴിലാളിയായ ഉമ്മര്‍ സ്വരൂപിച്ച് വെച്ചിരുന്ന പണവും, ആഭരണങ്ങളും, മറ്റ് രേഖകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാം തന്നെ അഗ്നിക്കിരയായി. എങ്ങിനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ജനപ്രതിനിധികളും പോലീസും സ്ഥലം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top