Section

malabari-logo-mobile

വ്യാജ പ്രചാരണം തടയാന്‍ കൂട്ടായ ഇടപെടല്‍ വേണം

HIGHLIGHTS : തിരുവനന്തപുര: ഊഹാപോഹങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണവും തടയാന്‍ കൂട്ടായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെ...

തിരുവനന്തപുര: ഊഹാപോഹങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണവും തടയാന്‍ കൂട്ടായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റായ വിവരങ്ങളുടെ പ്രചാരണം രക്ഷാപ്രവര്‍ത്തനങ്ങളെയും ജനങ്ങള്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനെയും ബാധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും അഭൂതപൂര്‍വമായ പിന്തുണയാണ് കഴിഞ്ഞ പ്രളയത്തിനുശേഷം ലഭിച്ചത്. ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ചില കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് പ്രധാനമായും നടക്കുന്നത്. പ്രധാനമായും ഇതര സംസ്ഥാനങ്ങളില്‍ മലയാളമറിയാത്തവര്‍ക്കിടയിലാണ് ഈ പ്രചാരണമെന്നു മനസ്സിലാക്കുന്നു. അങ്ങനെ പ്രചരിപ്പിക്കുന്നത് ഈ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്. ജനങ്ങളോടും നാടിനോടും സ്നേഹമുള്ള ഒരാളും ഇതിനു മുതിരില്ല. ഇത്തരം പ്രചാരണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അംഗീകൃതമായ ഔദ്യോഗിക സംവിധാനമാണ്. അതില്‍ ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുക. പാവങ്ങളില്‍ പാവങ്ങളായ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാണത്. സംഭാവനകളിലൂടെ സമാഹരിക്കുന്നതു മാത്രമല്ല, ബജറ്റില്‍നിന്നുള്ള വിഹിതവും ഈ നിധിയിലുണ്ട്. പ്രളയ ദുരിതാശ്വാസ നിധി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ വീണുപോകരുത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ പിന്തുണയും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ദുരന്ത സമയത്ത് നമ്മുടെ മാധ്യമങ്ങള്‍ നല്‍കുന്ന സഹായം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!