Section

malabari-logo-mobile

കാണാതായ മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്തുന്നത് 3 ലക്ഷം പേര്‍

HIGHLIGHTS : വാഷിങ്ടണ്‍ : കാണാതായ മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്തുന്നത് 3 ലക്ഷം പേര്‍. ആദ്യമായാണ് ഒരു തിരച്ചിലിനായി ഇത്രയും പേര്‍ ഒരുമിച്ച് പങ്കാളികളാക...

article-0-1C2D00FC00000578-387_634x433വാഷിങ്ടണ്‍ : കാണാതായ മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്തുന്നത് 3 ലക്ഷം പേര്‍. ആദ്യമായാണ് ഒരു തിരച്ചിലിനായി ഇത്രയും പേര്‍ ഒരുമിച്ച് പങ്കാളികളാകുന്നത്. ഇന്ത്യന്‍ മഹാസമുദ്രമടക്കം 24,000 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ നടത്തികൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ ഗ്ലോബ് എന്ന സാറ്റലൈറ്റ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 257 മില്ല്യണ്‍ പേരാണ് സാറ്റലൈറ്റുകളുടെ സഹായത്തോടെ ഭൂപടം നോക്കിയത്. 2.9 മില്ല്യണ്‍ പ്രദേശങ്ങള്‍ തിരച്ചിലില്‍ പങ്കെടുത്തതായി ടാഗ് ചെയ്തിട്ടുണ്ട്.

കാണാതായ വിമാനത്തിനായി ലോക രാഷ്ട്രങ്ങള്‍ തിരച്ചിലില്‍ പങ്കാളികളായിട്ടുണ്ടെങ്കിലും തിരോധാനം ദുരൂഹമായി തുടരുകയാണ്. മാര്‍ച്ച് 8 നാണ് 239 യാത്രക്കാരുമായി വിമാനം അപ്രത്യക്ഷമായത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!