Section

malabari-logo-mobile

അഞ്ചുവയസ്സുകാരിയായ പരപ്പനങ്ങാടി സ്വദേശിനിയടക്കം മലപ്പുറത്ത് ചികിത്സയിലായിരുന്ന എട്ട് പേര്‍ കോവിഡ് വിമുക്തരായി

HIGHLIGHTS : മഞ്ചേരി ; കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ക്ക് കൂടി രോഗമുക്തി. മെയ് 24 ന് രോ...

മഞ്ചേരി ; കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ക്ക് കൂടി രോഗമുക്തി.

മെയ് 24 ന് രോഗബാധിതയായ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശിനി അഞ്ച് വയസുകാരി, മെയ് 29 ന് രോഗബാധിതനായ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 52 കാരന്‍, മെയ് 15 ന് വൈറസ് ബാധിതനായ താനൂര്‍ കളരിപ്പടി സ്വദേശി 48 കാരന്‍, മെയ് 17 ന് രോഗബാധ കണ്ടെത്തിയ ചേലേമ്പ്ര കൊളക്കാട്ട്ചാലി സ്വദേശി 37 കാരന്‍, മെയ് 23 ന് രോഗബാധിതരായി ചികിത്സയിലായ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37 കാരന്‍, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 46 കാരന്‍, തിരൂരങ്ങാടി പി.പി. റോഡ് സ്വദേശി 29 കാരന്‍, മെയ് 24ന് തന്നെ വൈറസ്ബാധ സ്ഥിരീകരിച്ച തിരുനാവായ വൈരങ്കോട് സ്വദേശി 60 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

sameeksha-malabarinews

ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.\

ജില്ലയില്‍ ചികിത്സയിലുള്ളത് 88 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 88 പേരാണ്  നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പാലക്കാട് സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 148 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയില്‍ ഇതുവരെ 4,154 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 424 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!