വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

തിരുവനന്തപുരം : വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ചു ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു.

വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി ക്കട നടത്തുന്ന പ്രതാപന്‍(64), ഭാര്യ ഷേര്‍ലി(53),മകന്‍ അഖില്‍(25), മരുമകള്‍ അഭിരാമി(24), ഇവരുടെ എട്ടുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മറ്റൊരു മകന്‍ നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പുകയും തീയും ഉയരുന്നത് കണ്ട് അയല്‍വാസികളാണ് ഫയര്‍ഫോഴസിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും വീട്ടിലെ മുഴവന്‍ മുറികളിലേക്കും തീപടര്‍ന്നിരുന്നു. ഏറെ പണിപ്പെട്ട് ഇന്ന് രാവിലെ ആറുമണിയോടെയാണ് തീ ഒരു വിധം അണയ്ക്കാന്‍ സാധിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top