പഞ്ചാബ് ആംആദ്മി പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍: കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശ

ദില്ലി:  അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫല സൂചന പ്രകാരം ആംആദ്മി പഞ്ചാബില്‍ അധികാരം പിടിക്കും. ഇത് സംഭവിച്ചാല്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സില്‍ ശക്തമായ പ്രതിസന്ധിയാകും നേരിടുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.

തിങ്കളാഴ്ച പുറത്തുവന്ന മുഴവന്‍ സര്‍വ്വേ ഫലങ്ങളിലും പഞ്ചാബില്‍ ആംആദ്മി അധികാരത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ അധികാരം നഷ്ടപ്പെട്ടാല്‍ അത് ദേശീയ തലത്തില്‍ തന്നെ കനത്ത തിരിച്ചടിയാകും. കോണ്‍ഗ്രസ്സിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് പഞ്ചാബ്. എന്നാല്‍ കര്‍ഷകസമരത്തെ തുടര്‍ന്ന് ശക്തമായ ബിജെപി വിരുദ്ധ തരംഗം നിലനില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഈ ബിജെപി വിരുദ്ധ വികാരം മുതലെടുക്കാന്‍ ആകാതെ തിരിച്ചടിയുണ്ടായാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

ഭഗവന്ത് മന്‍ ആണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ആകട്ടെ ചര്‍ണജിത് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ്സിനകത്ത് കടുത്ത ഗ്രൂപ്പ് പോര് നിലനില്‍ക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. 2017ല്‍ 117 അംഗനിയമസഭയില്‍ 77 അംഗങ്ങളുമായി ജയിച്ചു കയറിയ കോണ്‍ഗ്രസ് ഇന്നലെ പുറത്തുവിട്ട സര്‍വ്വേകളില്‍ 20നും 30നും ഇടയില്‍ മാത്രമാണ് സീറ്റുകള്‍ ലഭിക്കുകയെന്ന് പറയപ്പെടുന്നു. ടുഡൈയസ് ചാണക്യ പുറത്തുവിട്ട എക്‌സിറ്റ് പോളില്‍ 10 സീറ്റാണ് കോണ്‍ഗ്രസ്സിന് പ്രവചിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിന്റെ കൂടി പരാജയമായി ഇതിനെ വിലയിരിത്തപ്പെടും.

യുപിയിലും കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരമായിരിക്കുമെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ഉത്തരാഖണ്ഡിലും, ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.

ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍

ആം ആദ്മി 76 മുതല്‍ 90 വരെ സീറ്റ്
കോണ്‍ഗ്രസ്് 19-31
ബിജെപി 1 -4
അകാലി ദള്‍ 7-11

ടുഡേയ്‌സ് ചാണക്യ ന്യൂസ് 24 എക്‌സിറ്റ് പോള്‍

ആം ആദ്മി 100
കോണ്‍ഗ്രസ് 10
അകാലി ദള്‍ 6
ബിജെപി 1

 

ടൈംസ് നൗ എക്‌സിറ്റ് പോള്‍

ആം ആദ്മി 66
കോണ്‍ഗ്രസ് 26
അകാലിദള്‍ 19
ബിജെപി 4

എബിപി ന്യൂസ് എക്‌സിറ്റ് പോള്‍

ആം ആദ്മി 51-61
കോണ്‍ഗ്രസ് 22-28
ശിരോമണി അകാലിദള്‍ 20-26
ബിജെപി 7-13

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top