കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി തടഞ്ഞതിന് പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ടാങ്കര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍നെ പൊലീസ് പിടികൂടി. പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മലിനജലവുമായി പോയ ടാങ്കര്‍ ലോറി ഏലൂരില്‍ വെച്ച് പൊലീസ് തടയാന്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെ ടാങ്കര്‍ ലോറി അമിത വേഗത്തില്‍ വന്ന് പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.



