മലപ്പുറം: തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഫിറ്റ്നസ് എടുക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചെറുവാടിയിലെ സ്‌കൂള്‍ ബസാണ് ഓമാനൂര്‍ വെച്ച് കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് ഹാജരാക്കാത്ത സ്‌കൂള്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പരിശോധനയുമായി ഉദ്യോഗസ്ഥര്‍ നിരത്തിലിറങ്ങിയത്. ജിപിഎസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവ വാഹനത്തില്‍ ഇല്ലായിരുന്നു. വാഹന ഉടമയായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നിയമനടപടി സ്വീകരിച്ചു.
എടവണ്ണപ്പാറ, കീഴ്ശേരി കൊണ്ടോട്ടി, എളമരം വാഴക്കാട് തുടങ്ങിയ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് സ്‌കൂള്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളെ കുത്തിനിറച്ച ഒരു സ്‌കൂള്‍ ബസ്സിനെതിരെയും, ജിപിഎസ് ഇല്ലാത്തതും പ്രഥമ ശുശ്രൂഷ കിറ്റ് ഇല്ലാത്തതുമായ ഒമ്പത് സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു.
കൊണ്ടോട്ടി ജോയിന്റ് ആര്‍ടിഒ എം അന്‍വറിന്റെ നിര്‍ദേശപ്രകാരം, എം വി ഐ കെ ബി ബിജീഷ്. എ എം വി ഐ മാരായ കെ ദിവിന്‍ കെ ആര്‍ റഫീഖ്, ഡ്രൈവര്‍ രമേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തുമെന്ന് ജോയിന്റ് ആര്‍ടിഒ എം അന്‍വര്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




