ഹിദായത്ത് റാസി ഒഡിഷ എഫ് സി മാനേജര്‍

മലപ്പുറം: സൂപ്പര്‍ കപ്പ് ജേതാക്കളായ ഒഡിഷ എഫ്സി സീനിയര്‍ ടീം മാനേജരായി മക്കരപ്പറമ്പ് സ്വദേശി ഹിദായത്ത് റാസി. കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിന്റെയും അണ്ടര്‍ 18 ടീമിന്റെയും മാനേജരായിരുന്നു.

ഐഎസ്എല്‍ കിരീടം നേടാന്‍ ലക്ഷ്യമിടുന്ന ഒഡിഷയ്ക്ക് അഞ്ച് വര്‍ഷമായി ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന റാസിയുടെ അനുഭവ സമ്പത്ത് മൂതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ഇതോടെ മൂന്ന് ഐഎസ്എല്‍ ക്ലബ്ബുകളുടെ സീനിയര്‍ ടീമിന്റെ മാനേജര്‍ ചുമതലയില്‍ മലപ്പുറത്തുകാരായി. ഹൈദരാബാദ് എഫ്‌സിയുടെ മാനേജര്‍ മമ്പാട് സ്വദേശി നിഥിന്‍ മോഹനാണ്. കൊണ്ടോട്ടി സ്വദേശി ഷഹസാദാണ് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ മാനേജര്‍.

 

Share news
error: Content is protected !!
Scroll to Top