Section

malabari-logo-mobile

മത്സ്യതൊഴിലാളി വിഹിത സമാഹരണ ക്യാമ്പ്

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണ്‍ അല്ലാത്ത തീരദേശ ഗ്രാമങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍, ട്രേഡ് യൂനിയന്‍ പ...

മലപ്പുറം: ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണ്‍ അല്ലാത്ത തീരദേശ ഗ്രാമങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വാര്‍ഷിക വിഹിതം, ചെറുവള്ളങ്ങളുടെ വിഹിതം എന്നിവ സ്വീകരിക്കുന്നതിന് അതത് വാര്‍ഡുകളിലേക്ക് ഫിഷറീസ് ഓഫീസര്‍മാര്‍ നിശ്ചിത ദിവസം ക്യാമ്പ് ചെയ്യും.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓഫീസുകളില്‍ വിഹിതം അടവ് ഉണ്ടായിരിക്കുന്നതല്ല. നിലവില്‍ കണ്ടൈയന്‍മെന്റ് സോണ്‍ ആയി തുടരുന്ന വാര്‍ഡുകളിലും വിഹിതം സ്വീകരിക്കുന്നതിന് ക്യാമ്പുകള്‍ ഉണ്ടായിരിക്കില്ല.

sameeksha-malabarinews

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സേവനം ലഭിക്കുന്നതിന് മത്സ്യതൊഴിലാളികളുടെ സഹകരണം അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ക്യാമ്പ് വിശദാംശങ്ങള്‍ പ്രാദേശികമായി ഫിഷറീസ് ഓഫീസര്‍മാര്‍ അറിയിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!