ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന;18 പ്രതികള്‍; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ കേരള മുന്‍ ഡിജിപി സിബി മാത്യുസ്, ഐ.ബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പേട്ട മുന്‍ സി ഐ ആയിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന,കസ്റ്റഡി മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ചാരക്കേസില്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെ പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനാത്തിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top