
മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊതുകുതിരി കഴിച്ചാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം ഉണ്ടായിരക്കുന്നത്.
വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയായ ദൃശ്യയെ പ്രതി വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഈ മാസം 17 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




