
ഹംസ കടവത്ത്
പരപ്പനങ്ങാടി :ലോക് തുറന്നതിന്റെ ആഹ്ലാദം കടലോളമുയര്‍ന്നപ്പോള്‍ ചീറിയെത്തിയ യുവ സഞ്ചാരികളുടെ ബൈക്കുകള്‍ തീരത്തെ മണലില്‍ കുടങ്ങി.
കോവിഡിന്റെ തീക്ഷ്ണത കുറഞ്ഞതില്‍ അടച്ചിട്ട വാതിലുകള്‍ തുറന്നതോടെയാണ് യുവാക്കള്‍ തുരു തുരാ കടല്‍ കാണാനെത്തിയത്. അവരില്‍ ചിലര്‍ ആവേശം മൂത്ത് സഞ്ചരിച്ചു വന്ന ബൈക്കുകള്‍ തീരത്തെ തിരമാലകളിലിറക്കി ആവേശം കൊളളുകയായിരുന്നു. ഇതിനിടയിലാണ് ബൈക്കുകളുടെ ചക്രങ്ങള്‍ മണ്ണില്‍ കുടുങ്ങിയത്..ഇതോടെ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാനാവാതെ പെടാപാടുപെട്ട ബൈക്കുകള്‍ ‘കേരളത്തിന്റെ സൈന്യമായ’ മത്സ്യ തൊഴിലാളികളില്‍ ചിലരെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വലിച്ചുകയറ്റുകയായിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് തിരിച്ചുപോകാന്‍ സാധിച്ചത്.
തിരിച്ചു കിട്ടിയ ബൈക്കുകളുമായി ഇവര്‍ തിരിച്ചു പോയ പോക്കാകട്ടെ സാഹസികതയുടെ ടോപ് ഗിയറിലും.




