മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

HIGHLIGHTS : Fishermen's Savings Relief Scheme; Distribution of Rs. 3000 each has started

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളില്‍ അവരുടെ വരുമാനം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ആകെ 41.90 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉള്‍പ്പെടെ ആകെ 3000 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

പദ്ധതിയില്‍ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.നേരത്തെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ വിഹിതം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. കേന്ദ്ര ഭരണാനുമതിയും വിഹിതവും അടിയന്തരമായി അനുവദിച്ചുനല്‍കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ ഭരണാനുമതി ലഭിക്കുകയും വിഹിതം അനുവദിക്കുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാവുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!