സെക്രട്ടറിയേറ്റിന് മുന്നില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമാര്‍ച്ച്; തടഞ്ഞ് പൊലീസ്; സംഘര്‍ഷം

സെക്രട്ടറിയേറ്റിന് മുന്നില്‍ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്. തീരമേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. തീരദേശ ജനതയെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് ആരോപിച്ച് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നത്.

വള്ളങ്ങളും ബോട്ടുകളും ആയാണ് പ്രതിഷേധം.സമരം പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.

മല്‍സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബോട്ടുകള്‍ റോഡിലിറക്കി മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top