സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. കരൂപടന്ന സ്വദേശി കളാംപുരക്കല്‍ റഹീമിന്റെ മകള്‍ ആണ് അഫ്സാന.

ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ സ്ത്രീധനത്തെ ചൊല്ലി യുവതി പീഡനത്തിന് ഇരയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഭര്‍ത്താവ് അമലിനെ കോടതി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top