Section

malabari-logo-mobile

ട്രോളിങ് കഴിഞ്ഞ് കടലിലിറങ്ങിയ പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികളുടെ വല കീറി നശിച്ചു;10 ലക്ഷം രൂപയുടെ നഷ്ടം

HIGHLIGHTS : Fishermen's nets ruptured at Parappanangadi after trawling; loss of Rs 10 lakh

ഫയല്‍ ചിത്രം

പരപ്പനങ്ങാടി: ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് കടലിലിറങ്ങിയ മത്സ്യതൊഴിലാളികളുടെ വലകീറി നശിച്ചു. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശികളായ ഇരുപതോളം മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ‘ഇഖുലാസ്’ എന്ന ബോട്ടിന്റെ വലയാണ് കീറി നശിച്ചത്. ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായണ് വിവരം.

ട്രോളിംങ്ങ് നിരോധനം കഴിഞ്ഞ് ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് ബോട്ട് കടലിലിറക്കിയത്. 30 നോട്ടിക്കല്‍ മൈല്‍ ദൂരെ വലയിട്ട് വരുന്നതിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്നും വലയില്‍ എന്തോ കൊളുത്തിയതിനെ തുടര്‍ന്നാണ് വല കീറി നശിച്ചത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!