വിദേശ മദ്യത്തിന് വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മിത മദ്യത്തിന്റെ വില കൂട്ടി. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 1000 രൂപയോളം വില കൂടും. വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്.

കോവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില വര്‍ദ്ധനയുണ്ട്. എന്നാല്‍, ബവ്‌കോയുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ് വിദേശ നിര്‍മിത മദ്യ വില്‍പ്പനയെന്ന് ബവ്‌കോ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top