പൂരപ്പുഴ : താനൂര്‍ മുനിസിപ്പാലിറ്റി രണ്ടാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന പൂരപ്പുഴ അംബേദ്കര്‍ കോളനി റോഡ് പ്രദേശവാസികളുടെ കാലങ്ങളയുള്ള സ്വപ്നമാണ്.
നിലവില്‍ റോഡ് ഉണ്ടെങ്കില്‍ കൂടി തോട് മുറിച്ച് കടക്കാനുള്ള പാലവും ചേര്‍ന്ന് കിടക്കുന്ന സ്ഥലവും ഇരുചക്ര വാഹനം പോകാനുള്ള വീതി മാത്രമാണുള്ളത്.
ഇതിന് പരിഹാരമായി അവിടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൊണ്ടുവരാനുള്ള വാര്‍ഡ് കൗണ്‍സിലര്‍ പുന്നത്താട്ടില്‍ കൃഷ്ണന്റെയും നാട്ടുകാരുടെയും ശ്രമത്തിന്റെ ഭാഗമായി അധികാരികളെ അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലം പരിശോധിക്കുകയും ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




