Section

malabari-logo-mobile

മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റ്: ഏകദിന പരിശോധന ജനുവരി 9 ന്

HIGHLIGHTS : സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷാഫോറം മത്സ്യഫെഡ് മുഖേനെ ലഭ്യമാക്കും.

തിരുവനന്തപുരം; പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിന് ഏകദിന പരിശോധന ജനുവരി 9 ന്
പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി 9 ന് നടക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം നടത്തുന്നത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തിലാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകള്‍ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെര്‍മിറ്റ് വിതരണം ചെയ്യുന്നത്.

sameeksha-malabarinews

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യാനങ്ങള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് ലഭിക്കുക. ഫിഷിംഗ് ലൈസന്‍സ് ഉള്ളതും ഫിഷറീസ് ഇന്‍ഫമര്‍മേഷന്‍ മാനേജ്മെന്റ് രജിസ്ട്രേഷന്‍ നടത്തിയതുമായ യാനങ്ങള്‍ക്ക് മാത്രമേ പെര്‍മിഷറ്റ് അനുവദിക്കുകയുള്ളൂ. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എഞ്ചിനുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയില്ല. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ.

അര്‍ഹതയുള്ളവര്‍ക്ക് പെര്‍മിറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു. സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷാഫോറം മത്സ്യഫെഡ് മുഖേനെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!