HIGHLIGHTS : Fish Processing and Marketing Kiosk Project in Shipping Containers
കോഴിക്കോട്:ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയായ ‘ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് ഫിഷ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കിയോസ്‌ക്’ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി മത്സ്യവില്‍പ്പന കിയോസ്‌ക്, ഓണ്‍ലൈന്‍ മത്സ്യവിപണനത്തിന് ഇ-സ്‌കൂട്ടര്‍ എന്നീ സംരംഭങ്ങള്‍ക്കായി താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ചാലിയം മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസക്കാരായ വ്യക്തികള്‍/ സ്വയംസഹായ ഗ്രൂപ്പുകള്‍/പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 60 ഇടയില്‍ പ്രായമുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ഒരു കണ്ടെയ്നറും (9 ലക്ഷം രൂപ) ഒരു ഇലക്ട്രിക് സ്‌കൂട്ടറും (1.5 ലക്ഷം രൂപ) ഉള്‍പ്പെടെ പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. അപേക്ഷകള്‍ ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ഫെബ്രുവരി മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0495-2383780.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു