ട്രെയിനിന് മുകളില്‍ കയറി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 15 കാരന്‍ ഷോക്കേറ്റുമരിച്ചു

HIGHLIGHTS : 15-year-old dies of shock while filming reels on top of train

കൊല്‍ക്കത്ത: ട്രെയിനിന് മുകളില്‍ കയറി റീല്‍സ് ഷൂട്ട് ചെയ്ത പതിനഞ്ചുകാരന്‍ ഷോക്കേറ്റുമരിച്ചു.ഇബ്രാഹിം ചൗധരിയാണ് മരിച്ചത്.

പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്‌വാന്‍ ജില്ലയിലെ ജ്ഞാന്‍ദാസ് കന്‍ദ്ര റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

sameeksha-malabarinews

സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കോച്ചിന് മുകളില്‍ കയറി ഷൂട്ട് ചെയ്യുന്നതിനിടെ ട്രാക്കിന് മുകളിലൂടെ പോവുകയായിരുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

കുട്ടി ട്രെയിനിനു മുകളില്‍ കയറുന്നത് കണ്ടപ്പോള്‍ തന്നെ സമീപത്തുണ്ടായിരുന്ന പ്രദേശവാസികള്‍ തടഞ്ഞിരുന്നുവെങ്കിലും ഇതുകേള്‍ക്കാതെ കുട്ടി കയറുകയായിരുന്നത്രെ. ഷോക്കേറ്റ് വീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!