HIGHLIGHTS : Nayanthara documentary controversy; Court rejects Dhanush's plea not to consider it
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ ഡോക്യുമെന്ററി വിവാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യക്ക് തിരിച്ചടി. ധനുഷിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ധനുഷ് പകര്‍പ്പവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ധനുഷിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേള്‍ക്കും.
നയന്‍താരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച നാനം റൗഡി താന്‍ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. നവംബര്‍ 18നാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.
സിനിമ ഷൂട്ട് ചെയ്തത് പോണ്ടിച്ചേരിയിലും ചെന്നൈയിലുമാണ്. നയന്‍താരയുമായി കരാന്‍ ഒപ്പിടുമ്പോള്‍ ധനുഷിന്റെ കമ്പനിയുടെ ഓഫീസ് ചെന്നൈയില്‍ ആയിരുന്നു. നയന്‍താര സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളിയത്.