Section

malabari-logo-mobile

ഹാര്‍ബറുകളില്‍ പരസ്യ മത്സ്യലേലം പാടില്ല

HIGHLIGHTS : തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും പരസ്യ മത്സ്യലേലം ഒഴിവാക്കി പുതിയ സംവിധാനം ഉടനെ നടപ്പാക...

തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും പരസ്യ മത്സ്യലേലം ഒഴിവാക്കി പുതിയ സംവിധാനം ഉടനെ നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.

പരസ്യ ലേലത്തിന് പകരം വിവിധതരം മത്സ്യങ്ങളുടെ കഴിഞ്ഞ ഒരാഴ്ചത്തെ ലേലത്തുകയുടെ ശരാശരി കണക്കിലെടുത്ത് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ ഓരോ മത്സ്യത്തിനും പ്രത്യേക വില കണക്കാക്കി വില്‍ക്കുന്നതിനുളള പുതിയ സംവിധാനമാണ് കൊണ്ടുവരുന്നത്.

sameeksha-malabarinews

പുതിയ സംവിധാനവുമായി സഹകരിക്കാത്തിടങ്ങളില്‍ ആവശ്യമെങ്കില്‍ മത്സ്യബന്ധന നിരോധനം നടപ്പാക്കാനുളള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളില്‍ മത്സ്യത്തൊഴിലാളി പ്രതിനികള്‍, മത്സ്യമേഖലയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിംങ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്. ഇവര്‍ക്ക് മത്സ്യവിലയിലുളള ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അറിയാമെന്നതിന്റെ അടിസ്ഥാനത്തിലാണ് പരസ്യലേലം ഒഴിവാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!