കുടുംബവഴക്ക്; ഭാര്യയുടെ തലയറുത്തു കൊലപ്പെടുത്തി, കഷണങ്ങളാക്കി വെട്ടിനുറുക്കി; യുവാവ് അറസ്റ്റില്‍

ബംഗളൂരു: കുടുംബവഴക്കിനെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ യുവാവ് ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി. ശേഷം മൃതദേഹം കഷ്ണങ്ങളാക്കി. തുമകുരു ജില്ലയിലെ ഹൊസ്‌പേട്ടിലായിരുന്നു സംഭവം. ശിവമോഗ സ്വദേശിയായ പുഷ്പ(32) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ക്രൂരകൃത്യം നടന്നത്.

ദമ്പതികള്‍ തുടര്‍ച്ചയായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ ശിവറാം പുഷ്പയുടെ കഴുത്ത് അറുക്കുകയായിരുന്നു. തുടര്‍ന്ന് അടുക്കളയിലെത്തിച്ച് മൃതദേഹം കഷ്ണങ്ങളാക്കി. 8 വയസുള്ള മകനൊപ്പമാണ് ഇവര്‍ ഹൊസ്‌പേട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. തടിമില്ലിലെ ജോലിക്കാരനാണ് ശിവറാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top