സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ കൂട്ടയോട്ടം ആവേശകരമായി. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നിന്നും തുടങ്ങി മുണ്ടുപറമ്പ് ബൈപാസ് ചുറ്റി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കുന്ന രീതിയിലായിരുന്നു പരിപാടി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു.
മലപ്പുറം റണ്ണേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ കൂട്ടയോട്ടത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 85 പേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കുള്ള ഉപഹാരം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിതരണം ചെയ്തു. മലപ്പുറം റണ്ണേഴ്സ് ക്ലബ്ബ് സെക്രട്ടറി എം ഷംസീദ്, എം മുഹമ്മദ് ഷമീര്‍, അലക്സ് തോമസ്, കെപി ജയേഷ്, കെ സമദ്, എം അലി എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്ളാഷ് മോബും ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരവും നടത്തിയിരുന്നു. മെയ് 10 മുതല്‍ 16 വരെ തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയിലും എസ്.എസ്.എം പോളിടെക്‌നിക്ക് കോളജിലുമായാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.




