പരപ്പനങ്ങാടി: വി കാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ വിഷു,പെരുന്നാള്‍ ആഘോഷം നടത്തി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്ലബ് സ്ഥാപക പ്രജിന ഷിബുനിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അലിഷ മൂന്നിയൂര്‍ സ്വാഗതവും നൗഫല്‍ ഇല്ലിയന്‍ അദ്ധ്യക്ഷനുമായി. ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഷഹര്‍ബാന്‍ ആശംസകള്‍ അറിയിച്ചു. കൗണ്‍സിലര്‍മാരായ മഞ്ജുഷ പ്രലോഷ്, മാരിയത്ത്, എന്നിവരും ഡോ.സൗമ്യ, വിനോദ് കുമാര്‍ എ വി,ഉണ്ണി ഡി ഡി ഗ്രൂപ്പ്,ലക്ഷ്മണന്‍ സേട്ടു , രോഹിത്, വിനോദ് കെ ടി, മിമിക്രി ആര്‍ട്ടിസ്റ്റ് ശശി പരപ്പനങ്ങാടി, രവീന്ദ്രന്‍ ,ഉനൈസ്എന്നിവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി സംഗീത വിരുന്നും മാലാഖ കുട്ടികളുടെ രക്ഷിതാക്കളുടെ പലഹാര മേളയും നടന്നു. കുട്ടികള്‍ക്കായുള്ള പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഷിബു കാടശ്ശേരി നന്ദി പറഞ്ഞു.




