പി.എസ്.എം.ഒ കോളേജില്‍ പ്രഥമശുശ്രൂഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പ്രഥമശുശ്രൂഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്, ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിംഗ്, അലുംനി അസോസിയേഷന്‍ എന്നിവര്‍ എം.കെ.എച്ച് ഓര്‍ഫനേജ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ലെഫ്റ്റനന്റ് ഡോ. നിസാമുദ്ദീന്‍ കുന്നത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.കെ.എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ജയകൃഷ്ണന്‍, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫുകളായ റിനോ, ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു. ജീവനി വെല്‍ബീയിംഗ് സൈക്കോളജിസ്റ്റ് ശ്രുതി, ജീവനി കോര്‍ഡിനേറ്റര്‍ ഡോ. റംല, അഫ്ലഹ്, മിന്‍ഷ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും കൃത്യമായ പ്രഥമശുശ്രൂഷാ രീതികള്‍ സ്വായത്തമാക്കുന്നത് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS) വിഷയത്തില്‍ ക്യാമ്പില്‍ പ്രത്യേക പരിശീലനം നല്‍കി. എം.കെ.എച്ച് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം അംഗങ്ങള്‍ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top