Section

malabari-logo-mobile

ഫിറോസ്‌ കുന്നുംപറമ്പലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഡിവൈഎഫ്‌ഐ

HIGHLIGHTS : മലപ്പുറം:  തവനൂരിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഫിറോസ്‌ കുന്നുംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ ...

മലപ്പുറം:  തവനൂരിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഫിറോസ്‌ കുന്നുംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ ആവിശ്യപ്പെട്ടു.

ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളഇല്‍ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നും പ്രസ്‌തവാനയില്‍ പറയുന്നു

sameeksha-malabarinews

മുസ്ലീംലീഗ്‌ അനുഭാവിയായ ഫിറോസിന്‌ സീറ്റ്‌ നല്‍കിയത്‌ നാല്‌ കോടി രൂപ കോഴ വാങ്ങിയാണെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌. പ്രദേശഇക നേതാക്കള്‍ ആവിശ്യപ്പെടാതെ സംസ്ഥആന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ഫിറോസ്‌ എന്ന്‌ യുത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്‌ബുക്കില്‍ വെളിപ്പെടുത്തി കഴിഞ്ഞുവെന്നും ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഫിറോസ്‌ കുന്നുംപറമ്പിലിനെതിരെ വിശദമയാ അന്വേഷണം വേണമെന്നും പ്രസ്‌താവനയില്‍ ആവിശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!