Section

malabari-logo-mobile

ലാലേട്ടന്‍ ഈ തിരൂരുകാരന്‌ നേടിക്കൊടുത്തത്‌ രണ്ട്‌ ലോക റിക്കാര്‍ഡുകള്‍

HIGHLIGHTS : മോഹന്‍ലാല്‍ എന്ന മഹാനടനോട്‌ അജ്‌മല്‍ സല്‍മാനുളള ഇഷ്ടം അത്‌ പറഞ്ഞറിയിക്കാനാകാത്തതാണ്‌. ഒരു നല്ല ചിത്രകാരന്‍ കൂടിയായ അജ്‌മല്‍ സല്‍മാന്‍ ഇഷ്ടത്തോടെ വര...

മോഹന്‍ലാല്‍ എന്ന മഹാനടനോട്‌ അജ്‌മല്‍ സല്‍മാനുളള ഇഷ്ടം അത്‌ പറഞ്ഞറിയിക്കാനാകാത്തതാണ്‌. ഒരു നല്ല ചിത്രകാരന്‍ കൂടിയായ അജ്‌മല്‍ സല്‍മാന്‍ ഇഷ്ടത്തോടെ വരച്ച തന്റെ ഇഷ്ടതാരത്തിന്റെ ചിത്രം ഇന്ന്‌ രണ്ട്‌ അവാര്‍ഡുകള്‍ ആണ്‌ അജ്‌മലിന്‌ നേടിക്കൊടുത്തത്‌. സാധാരണ ചിത്രമല്ല അജ്‌മല്‍ വരച്ചത്‌. മോഹന്‍ലാലിന്റെ പേരുകള്‍ ചേര്‍ത്തുവെച്ച്‌  വരച്ച താരത്തിന്റെ ചിത്രം ഇന്ത്യ ബുക്‌ ഓഫ്‌ റെക്കോഡും, ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡും നേടിക്കഴിഞ്ഞു. ഗ്രാന്റ്‌ മാസ്‌റ്റര്‍ ബഹുമതിയോടെയാണ്‌ ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ ഇടം നേടിയത്‌.

 

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെയുള്ള മോഹൻലാൽ അഭിനയിച്ച എല്ലാ സിനിമകളുടെയും പേരുകൾ ചേർത്താണ് ചിത്രം. 27.5 സെ.മി വീതിയും 33 സെ.മി നീളവും ഉള്ള ചിത്രം അര മണിക്കൂർ കൊണ്ടാണ് അജ്മൽ വരച്ചത്. ഒരു മാസം നീണ്ട എവിഡൻസ്‌ ക്ലാരിഫിക്കേഷനുശേഷമാണ് റെക്കോഡ് നേട്ടം. “ലാർജ്‌ ടൈപ്പോഗ്രഫിക്‌ പോട്രൈറ്റ്‌ ഓഫ്‌ മോഹൻലാൽ” എന്ന തലക്കെട്ടോടുകൂടെയായിരിക്കും ഈ രണ്ട്‌ റെക്കോഡുമുണ്ടാവുക. തന്റെ ഇഷ്ടതാരം ലാലേട്ടനെ നേരിട്ട് കണ്ട് ചിത്രം കാണിക്കാന്‍ കാത്തിരിക്കുകയാണ്.ഇരുപത്തി അഞ്ചുകാരനായ അജ്മൽ.

sameeksha-malabarinews

തിരൂര്‍ പുറത്തൂര്‍ ചമ്രവട്ടം തെക്കേവളപ്പിൽ അയ്യൂബ്, – സെലീന ദമ്പതികളുടെ മകനാണ് അജ്മല്‍. വിദേശത്ത് റിജെൻസി ഗ്രൂപ്പിൽ ജോലി ചെയ്യുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!