
കൊടിഞ്ഞി ചെറുപ്പാറയിൽ ചകിരിമില്ലിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ 2 പേർക്ക് ഷോക്കേറ്റു. ഫയർ ഫോഴ്സിനും മറ്റും രക്ഷാപ്രവർത്തനത്തിന് സൗകര്യമൊരുക്കാൻ വലിയ ലൈറ്റ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
കൊടിഞ്ഞി ചെറുപ്പാറ സ്വദേശി ഇല്ലിക്കൽ ഉദ്‌ദൈഫ്, കടുവള്ളൂർ സ്വദേശി ഫൈസൽ എന്നിവർക്കാണ് ഷോക്കേറ്റത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




