രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ പൊള്ളലേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ഭിവാഡിയിലെ ഖുഷ്‌ഖേര-കരോളി വ്യവസായ മേഖലയലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്.
പതിവ് പട്രോളിംഗിനിടെയാണ് പോലീസ് ഫാക്ടറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഏഴോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. ഈ സമയം ഇവിടെ 25 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലാളികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





