എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സീനിയോറിറ്റി: പ്രത്യേക പുതുക്കലിന് അവസരം 

മലപ്പുറം:1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.

പുതുക്കേണ്ടുന്ന മാസം 1994 ഒക്ടോബര്‍ മുതല്‍  2025 ഒക്ടോബര്‍ വരെ രേഖപ്പെടുത്തിയവര്‍ക്കാണ് അവസരം. ഏപ്രില്‍ 30നകം www.eemployment.kerala.gov.in ല്‍ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായോ പുതുക്കുന്നതിന് അപേക്ഷിക്കാം. ഫോണ്‍: 0483-2734904.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top