മലപ്പുറം വള്ളൂവമ്പ്രത്ത് ഓയിൽ മില്ലിന് തീപിടിച്ചു

HIGHLIGHTS : Fire breaks out at oil mill in Valluvambrath, Malappuram

മലപ്പുറം: മലപ്പുറം വള്ളൂവമ്പ്രത്ത് ഓയിൽ മില്ലിന് തീപിടിച്ചു. വലിയ തീപിടിത്തമാണുണ്ടായിരിക്കുന്നത്. പുലർച്ചെ 5.40 ഓടെയാണ് തീപിടിത്തമുണ്ടായത്. കൊപ്ര ഉണക്കി ആട്ടുന്ന മില്ലിനാണ് തീപിടിച്ചത്.

മലപ്പുറത്തും മഞ്ചേരിയിലും നിന്നുള്ള അഗ്നിരക്ഷ സേന എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്.

നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. കെട്ടിടത്തിനകത്ത് വലിയ തോതിൽ എണ്ണ സംഭരിച്ച ടാങ്കിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്. തീ അടുത്ത ഇടങ്ങളിലേക്ക് പടരുന്നതും തടയാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!