HIGHLIGHTS : Plus One student seriously injured in attack by senior students

വടകര : തിരുവള്ളൂർ ശാന്തി നികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ പ്ലൺകാരന് ഗുരുതര പരിക്ക്. തിരുവള്ളൂർ കാഞ്ഞിരോട്ട് പാറ ആറങ്ങോട്ട് മീത്തൽ മുഹമ്മദി (16)നെയാണ് മുക്കിന് ഗുരുതരമായി പരിക്കേറ്റ് വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്ഷിതാവ് വടകര പൊലീസിൽ പരാതി നൽകി.
വെള്ളി പകൽ പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴാണ് പ്ലസ്ടു വിദ്യാർഥികൾ മുഹമ്മദിനെ സ്കൂളിന് പുറത്തുവച്ച് മർദിച്ചത്.
ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിൽ രണ്ട് ദിവസമായി സ്കൂളിൽ പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നു. ഇതിൻ്റെ പിന്നാലെ സംഘടിച്ചെത്തിയ ഒരുവിഭാഗം വിദ്യാർഥികൾ മുഹമ്മദിനെ മർദിക്കുകയായിരുന്നു. മൂക്കിന് പരിക്കേറ്റ മുഹമ്മദിനെ രാത്രിയോടെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


