HIGHLIGHTS : Suspect in gate theft case arrested

കോഴിക്കോട് : ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച പ്രതി പിടിയിൽ. എരഞ്ഞിപ്പാലം സ്വദേശി കാട്ടുവയൽ കോളനിയിൽ നിധീഷി(41)നെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ആഗസ്ത‌് 15ന് എരഞ്ഞിപ്പാലം കാട്ടുവയൽ അംബേദ്കർ റെസിഡന്റ്സിലേക്കുള്ള വഴിയിൽ അഴിച്ചുവച്ച റസിഡൻസിന്റെ രണ്ട് ലക്ഷത്തോളം വില വരുന്ന ഇരുമ്പ് ഗേറ്റാണ് മോഷ്ടിച്ചത്.
റസിഡന്റ്സ്അസോ. പ്രസിഡന്റിന്റെ പരാതിയിലാണ് അറസ്‌റ്റ്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


