ഓപ്പറേഷൻ സൈ ഹണ്ട് ; കൊച്ചിയിൽ കണ്ടെത്തിയത് 300 വാടക അക്കൗണ്ടുകൾ

HIGHLIGHTS : Operation Cy Hunt; 300 rental accounts found in Kochi


കൊച്ചി : 
സൈബർ തട്ടിപ്പുകാരെ പിടികൂടാൻ കേരള പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ സൈ ഹണ്ട് നടപടിയിലൂടെ കൊച്ചിയിൽ കണ്ടെത്തിയത് 300 വാടക അക്കൗണ്ട്. തട്ടിപ്പുപണം എത്തുന്നത് കൂടുതലും വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കാണെന്നും കൊച്ചി സിറ്റി പൊലീസ് കണ്ടെത്തി. അറസ് റ്റിലായവർ വിദ്യാർഥികളാണെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഏലൂർ സ്വദേശി അഭിഷേക് ബിജു (21), വെങ്ങോല സ്വദേശി ഹാഫിസ് (21), ത്തല സ്വദേ ശി അൽ ത്താഫ് (21) എന്നിവരാണ് അറസ്റ്റി ലായത്.

തട്ടിപ്പുപണം പിൻവലിക്കുന്നതിനിടെ ഏലൂരിൽനിന്നാണ് അഭിഷേകിനെ പിടികൂടിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് മറ്റൊരു കുറ്റ കൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോഴാണ് ഹാഫിസ്, അൽത്താഫ് എന്നിവരെപ്പറ്റി വിവരം ലഭിച്ചത്. മരടിൽ മഹാരാഷ്‌ട ബാങ്കിൻ്റെ ബ്രാഞ്ചിൽനിന്ന് പണം പിൻവലിക്കുമ്പോഴാണ് പിടികൂടിയത്. പിടിയിലാകുമ്പോൾ ആറുലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അറസ്റ്റ‌ിലായ വിദ്യാർഥികളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാന പ്രതിയായ പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടനുണ്ടാകും. ഇയാൾവഴി ദിവസം 25 ലക്ഷം രു പവരെയാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്. നഗരത്തിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന പ്രതികൾ അക്കൗണ്ടിലെത്തുന്ന പണം പിൻവലിച്ച് തട്ടിപ്പുസംഘത്തിന് കൈമാറും. ഇതുവഴി പതിനായിരങ്ങൾ കമീഷൻ ലഭിക്കും.

സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങി ലൂടെ പണം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. കൂ ടുതൽ വിദ്യാർഥികളുടെ അറസ്റ്റുണ്ടാകുമെന്ന് കമീഷണർ പറഞ്ഞു. ഓപ്പറേഷൻ ഹണ്ടിൽ രജിസ്‌റ്റർ ചെയ്തത് 382 കേസുകളാണ്. 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പുകൾ കേന്ദ്രീകരിച്ച് മൂന്നുമാസം കൊണ്ട് നടത്തിയ അന്വേഷണത്തിൽ 263 പേർ അറസ്‌റ്റിലായി. 125 പേർക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!