Section

malabari-logo-mobile

നെയമര്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്

HIGHLIGHTS : ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ തോല്‍പ്പിക്കാന്‍ ബ്രസീലിന് വലിയ വിലതന്നെയാണ് നല്‍കേണ്ടിവന്നത്. വെള്ളിയാഴ്ച നടന്ന കളിക്കിടെ ഗുരതരമായ പരിക്കേറ്റ ബ്ര...

neymar copyക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ തോല്‍പ്പിക്കാന്‍ ബ്രസീലിന് വലിയ വിലതന്നെയാണ് നല്‍കേണ്ടിവന്നത്. വെള്ളിയാഴ്ച നടന്ന കളിക്കിടെ ഗുരതരമായ പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയമര്‍ക്ക് ഇനിയുള്ള ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി കഴിഞ്ഞു.

കളിയുടെ 88ാം മിനിറ്റില്‍ കൊളംബിയന്‍ താരം യുവാന്‍ സുനിഗ പിറകില്‍ നിന്ന് നെയമറുടെ ശരീരത്തിലേക്ക് ചാടിയിറങ്ങിയപ്പോള്‍ കാല്‍മുട്ടിന്റെ ഇടികൊണ്ടേറ്റ പരിക്കാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറി്ച്ചത്. ഇടികൊണ്ടു വീണ നെയ്മറെ ഉടന്‍ സവോ കാര്‍ലോയിലെ സിറ്റി ഹോസ്പ്പിറ്റിലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെ ഡോക്ടര്‍മാരാണ്. നെയ്മറുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.സ്‌കാന്‍ ചെയതപ്പോള്‍ നട്ടെല്ലിലെ മൂന്നാമത്തെ കശേരുവിന് പരിക്ക്ുള്ളതായി കണ്ടത്. പരിക്ക് വേഗത്തില്‍ ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്ങിലും നെയ്മര്‍ക്ക് കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ഇത് സര്‍ജറി ആവിശ്യമില്ലാത്ത പരിക്കാണെങ്ങിലും പരിപൂര്‍ണ്ണ വിശ്രമമാണ് ഇതിന്റെ ചിക്തസ. ആഴ്ചകളോളം വിശ്രമം ലഭിച്ചാലെ ഈ പരിക്ക് പൂര്‍ണ്ണമായും ഭേദമാവു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബ്രസീലയന്‍ ഫുട്‌ബോള്‍ ടീമിന്റെ മെഡിക്കല്‍ സംഘവും നെയ്മറുടെ പരിക്ക് സ്ഥിതീകരിച്ചിട്ടുണ്ട്.

പതിഭാധന്യനായ ഈ 22കാരന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളാണിവ. നാലു ഗോളുകളാണ് ഈ ലോകകപ്പിലിതുവരെ നെയ്മര്‍ നേടിയത്. നെയ്മര്‍ക്ക് പരിക്കേറ്റു പുളയുന്ന കാഴ്ച ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കണ്ടത്.

അടുത്ത ചൊവ്വാഴ്ച ബെലോഹൊറിസോന്റയില്‍ നടക്കുന്ന ജര്‍മ്മനിയുമായുള്ള സെമിയില്‍ കളിക്കാന്‍ നെയ്മറില്ലാത്ത ബ്രസീല്‍ ടീം എന്നത് ആരാധകര്‍ക്ക് ആലോചിക്കാന്‍ പോലൂമാവുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!