തിരൂരങ്ങാടി:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തിരൂരങ്ങാടി നഗരസഭ കൃഷി ഭവന്‍ സംയുക്താഭിമുഖ്യത്തില്‍ നെല്‍ക്കൃഷിയില്‍ ഉപയോഗിക്കുന്ന സൂക്ഷ്മ മൂലക വളം ഡ്രോണ്‍ ഉപയോഗിച്ച്വെഞ്ചാലി പാടശേഖരത്തില്‍ തളിക്കുന്നത് ജനകീയമായി.കുറഞ്ഞ സമയത്തിലും കുറഞ്ഞമനുഷ്യാധ്വാനത്തോടെയും കൃത്യമായ അളവില്‍ വളങ്ങള്‍ ഹെക്ടര്‍ കണക്കിനു വയില്‍ പ്രയോഗിക്കാന്‍കഴിയുന്നു എന്നതാണ് ഈ നൂതന രീതിയുടെ പ്രത്യേകത.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കാലൊടി സുലൈഖ ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സിപി ഇസ്മായില്‍. കെ.പി സൈതലവി, വഹീദ ചെമ്പ. സുജിനി മുളമുക്കില്‍, ജാഫര്‍ കുന്നത്തേരി, സിഎച്ച് അജാസ്. കെ,ടി ബാബുരാജന്‍, കൃഷി ഓഫീസര്‍ പിഎസ് ആരുണി. സലീംഷാ, മാലിക് കുന്നത്തേരി. പ്രമോദ് , കുന്നുമ്മല്‍ സൈതലവിഹാജി, പി.എന്‍ സുന്ദര്‍രാജ് എം സമദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




