മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും, പൊന്നാനിയില്‍ അബദുസമദ് സമദാനിയും മത്സരിക്കും

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും, പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കു.തമിഴ്‌നാട്ടിലെ രാമപുരത്തുനിന്ന് നവാസ് ഖനിയും മത്സരിക്കും.

മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരുടെയും മണ്ഡലം മാറ്റുകയാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം സീറ്റ് എന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റില്‍ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു.

പാണക്കാട് ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top