തിരൂരങ്ങാടി നഗരസഭ 33 ആം ഡിവിഷൻ കൗൺസിലറും പൊതു പ്രവർത്തകനും കർഷകനുമായ കരിപറമ്പത്ത്സൈദലവിയെ കഴിഞ്ഞ ദിവസം അകാരണമായി സംഘം ചേർന്ന് ആക്രമിച്ച നടപടിയെ ഇന്ന് ചേർന്ന നഗരസഭകൗൺസിൽ യോഗം ശക്തമായി അപലപിക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു.
കൗൺസിലർ തന്റെ കൃഷിയിടത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ വാഹനത്തിൽ എത്തിയ അഞ്ചു പേരാണ്സൈദലവിയെ ആക്രമിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കൗൺസിലർ തിരൂരങ്ങാടിപോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇത് സംബന്ധിച്ച തിരൂരങ്ങാടി എസ് എച് ഒ ക്ക് 37 കൗൺസിലർമാർ ഒപ്പിട്ട നിവേദനം ഡെപ്യൂട്ടി ചെയർപേഴ്സൻ കാലൊടി സുലൈഖയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഇൻചാർജ് ഓഫീസർക്ക് കൈമാറുകയും പ്രതികളെഎത്രയും പെട്ടൊന്ന് അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലിങ്ങൽ, സിപി ഇസ്മായിൽ ഇ പി എസ്. ബാവ, സോന രതീഷ്, സിപി. സുഹ്‌റാബി, മറ്റു കൗൺസിലർമാരും സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




