ഉലുവ കഞ്ഞി…കര്‍ക്കടക മാസത്തില്‍

കര്‍ക്കടക മാസത്തില്‍ കഴിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഉലുവ കഞ്ഞി. ശരീരബലം വര്‍ധിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിനും ഉന്‍മേഷവും ഉണര്‍വും ലഭിക്കാനും ഉലുവ കഞ്ഞി വളരെ ഉത്തമമാണ്. വളരെ കുറച്ച് ചേരുവകള്‍ മാത്രം ഉപയോഗിച്ച് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉലുവ കഞ്ഞി

ആവശ്യമായചേരുവകള്‍

ഉലുവ-കാല്‍ കപ്പ്
ഞവര അരി- 1 കപ്പ്
ജീരകം- 1 ടീസ്പൂണ്‍
ചെറയി ഉള്ളി- കാല്‍കപ്പ് അരിഞ്ഞത്
തേങ്ങാപ്പാല്‍-ഒന്നാം പാല്‍ അരക്കപ്പ്
തേങ്ങാപ്പാല്‍ – രണ്ടാംപാല്‍ മുക്കാല്‍ കപ്പ്
നെയ്യ്-ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത ഉലുവ ന്നനായികഴുകി എടുക്കുക. കഴുകിയ ഞവര അരിയും ഉലുവയും മൂന്ന്കപ്പ് വെള്ളമൊഴിച്ച് നാല് വിസില്‍വരുത്തുക. വേവ് കുറവാണെങ്കില്‍ ഒന്നുകൂടി വേവിക്കാവുന്നതാണ്. ഇതിലേക്ക് രണ്ടാം പാലും ചതച്ച ജീരകവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.നന്നായി തിളച്ച ശേഷം തീ ഓഫ് ചെയ്യുക. ഇതിലേക്ക് ഒന്നാം പാല്‍ ഒഴിച്ച് ഇളക്കുക.ശേഷം ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് നന്നായി ചൂടായി വരുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയ ഉള്ളി ചേര്‍ത്ത് നന്നായി മൂപ്പിച്ച് ഉലുവ കഞ്ഞിക്ക് മുകളിലേക്ക് ഒഴിക്കുക.ചൂടോടെ കഞ്ഞിവിളമ്പാം. ഈ കഞ്ഞി ഏഴുദിവസമാണ് കര്‍ക്കടക മാസത്തില്‍ കുടിക്കേണ്ടത്.

Share news
error: Content is protected !!
Scroll to Top